അക്കരെ ഇക്കരെ അക്കരെ ഇക്കരെ
അത്തപ്പൂമരക്കാട് - അത്തപ്പൂമരക്കാട്
അത്തപ്പൂമരക്കാട്ടിലൊളിച്ചേ പച്ചപ്പനംകിളിപ്പെണ്ണ്
കിളിയെ പിടിക്കേണം കിങ്ങിണി കെട്ടേണം
കിളിയുടെ വാലൊരു പൂവാല്
കിളിയുടെ വാലൊരു പൂവാല് - പൂവാല്
(അക്കരെ)
അത്തപ്പൂങ്കാവിനു വഴിയേത്
അമ്പലക്കുന്നിനു വടക്കേത്
അമ്പലക്കുന്നിനു വഴിയേത്
അമ്മിണിപ്പുഴയുടെ തെക്കേത്
ആ പുഴ ഈ പുഴ കുന്നിന് ചെറുപുഴ
പുഴയുടെ കടവിലൊരരയാല്
അരയാല്‍ത്തറയിലെ അമ്പലനടയില്‍
അമ്പാടിക്കണ്ണനുണ്ടേ - കാര്‍വര്‍ണ്ണനുണ്ടേ
കണ്ണനു കൈയ്യില്‍ പൂവാച്ച് - ഓഹോ
പെണ്ണിനെ എയ്യുന്ന പൂവാച്ച്
പൂവമ്പു കൊണ്ടു മുറിഞ്ഞാലോ ഒരു
പുതുമണവാളനെ കാണാലോ
(അക്കരെ)