ശില്പ്പിയെ സ്നേഹിച്ച ശിലയാണു ഞാന്‍
നിത്യമാം ശോകത്തിന് നിഴലാണു ഞാന്‍
നിശയുടെ മാറില്‍ തേങ്ങിടുമേതോ
വിഷാദഗീതം ഞാന്‍
എത്രവിമോഹന സ്വപ്നശതങ്ങളെ
സ്വപ്നത്തിലൂട്ടി വളര്‍ത്തി
എത്രവിമോഹന സന്ധ്യാവേളകള്‍
മുത്തുകള്‍ കോര്‍ത്തുനടന്നു
നക്ഷത്ര മുത്തുകള്‍ കോര്‍ത്തുനടന്നു
ശില്പ്പിയെസ്നേഹിച്ച ശിലയാണുഞാന്
രാഗിലസുന്ദര കഥയിലെ സങ്കല്പ്പ
ദേവതയായ് വളര്‍ന്നൂ
നീരിടുമഭിശപ്തമാകുമാ വേളകള്‍
ദീപനാളം കെടുത്തി ആത്മാവിന്
ദീപനാളം കെടുത്തി