പകല്‍ക്കിളിയുറങ്ങി പനിമതിയുറങ്ങി
പവിഴപ്പൂങ്കാവിലെ കാറ്റുറങ്ങി
പതിവായ്പ്പടിപ്പുരെമേലേയണയും
നിറകതിര്‍ തൂകിയ താരുറങ്ങി
ഇനിയുറങ്ങ്... ഇനിയുറങ്ങ്.....
ഇനിയുറങ്ങ്... ഉറങ്ങ്
തളിരിന് മടിയിലെ നവനീതസുമങ്ങള്‍
കരളില്‍ സുഗന്ധം ഒളിച്ചുവച്ചു
മുകിലിന് മാറില്‍ മയങ്ങും ശശിലേഖ
പുതിയകിനാക്കളെ താലോലിച്ചു
ചാഞ്ചാടിവാ... നീ ചാഞ്ചാടിവാ..........
എന്നുമെന്‍ മനസ്സിന് മണിമുറ്റം നിന്
പാദമുദ്രകളണിയേണം
കണ്മണി..... നിന് കാല്ത്തളമേളത്തിന്
അമ്മതന്‍ സ്വപ്നം തളിര്‍ക്കേണം
നീയാടിവാ........ നീയോടിവാ