karuthavaavam sundarithannude
കറുത്തവാവാം സുന്ദരിതന്റെ
കമ്മലിലൊന്പത് കല്ലുണ്ട് പൊന്‍
കമ്മലിലൊന്പത് കല്ലുണ്ട്
നീലാകാശക്കടവിങ്കല് അവള്
നീന്താനോടിചെന്നപ്പോള്(നീലാകാശ)
കമ്മലിലുള്ളൊരു മാണിക്യം
കാണാതൂഴിയില് വീണല്ലോ(കമ്മലിലുള്ളൊരു)
വീണല്ലോ
(കറുത്തവാവാം..)
മിന്നാമിന്നിയൊളിപ്പിച്ചോ അതു
നിന്നുടെ കണ്ണിലൊളിപ്പിച്ചോ?
കണ്ടുപിടിച്ചവനാരാണ്?
കരളിലിരുന്നൊരു മണവാളന്
(കറുത്തവാവാം..)
കന്നിച്ചന്ദ്രന് കണ്ടാലും ഇതു
കണ്ടില്ലെന്നു നടിച്ചോട്ടേ
കാനനമലരുകള് കണ്ടാലും ആ
കണ്ണുകള്‍ മെല്ലെയടച്ചോട്ടേ
(കറുത്തവാവാം..)
ആ......