ആയിരമായിരം കന്യകമാര്‍
അനുരാഗമലര്‍വന സുന്ദരിമാര്‍
ജീവിതയാത്രയിലെന്നരികത്തായ്
ഈവഴിയെന്നും വന്നൂ
ഈവഴിയെന്നും വന്നൂ
അതിലൊരുത്തിമാത്രം മനസ്സിനുള്ളില്‍
അനുവാദമില്ലാതെ വിരുന്നിനെത്തി
സങ്കല്പ്പ സീമയിലെ മുന്തിരിക്കുടിലിനുള്ളില്
സംഗീതം മൂളിമൂളി വിരുന്നിനെത്തി
കണ്ടപ്പോള്ത്തന്നെയാ കണ്ണിണകള്‍
കരിനീലത്തുമ്പികളായ് പറന്നുവന്നു
മാമകസ്വപ്നങ്ങള്തന് മാകന്ദവനങ്ങളില്
മാധുരിതേടിത്തേടി പറന്നുവന്നു
പൂവുകൊണ്ടുള്ളോരി ചങ്ങലകള്‍ എന്റെ
ജീവന്റെ ജീവനെ വരിഞ്ഞുകെട്ടി
മറന്നാലും മറക്കാത്ത മായ്ചാലും മായാത്ത
മധുരമാം വേദനയില്‍ വരിഞ്ഞുകെട്ടി