കനവില്ഞാന് തീര്‍ത്ത വെണ്ണക്കല്‍ക്കൊട്ടാരം
കളിമണ്ണിന് കോട്ടയായിരുന്നു
സുന്ദരയമുനയെന്നോര്ത്തതെന് തോരാത്ത
കണ്ണുനീര്‍ച്ചാലുകളായിരുന്നു
കളിയാടാന്‍ കിട്ടിയ കനകപ്രതീക്ഷയോ
കടലാസുതോണിയായിരുന്നു
നറുമുത്തെന്നോര്ത്തുഞാന് മാലയില്‍ കോര്‍ത്തത്
എരിയുന്ന കനല്‍ക്കട്ടയായിരുന്നു
മോഹനപ്രേമത്തിന് മുന്തിരിപ്പൂന്തോട്ടം
വ്യാമോഹമരീചിക മാത്രമായി
പൊട്ടിക്കരഞ്ഞുഞാന് വീഴട്ടെ ദു:ഖത്താല്‍
കത്തിജ്വലിക്കുമീ പാഴ്മരുവില്‍