കണ്ണീരു തോരാതെ
ഒന്നു മയങ്ങാതെ
കാണുവാനീ ഞാൻ
കാത്തിരിക്കുന്നു കളിത്തോഴാ
ഒരുമൊഴി പാടാറില്ല
ചതുരംഗമാടാൻ നീയില്ല
ഉരുകുന്ന ജീവനെ തേടി
തളരുന്നു മാനസം നീറി
(കണ്ണീരു)
എവിടേയ്ക്കു പോയിരുന്നാലും
എങ്ങെങ്ങു നീയിരുന്നാലും
നിന്നുടെ കാലൊച്ച കേൾക്കാൻ
എന്നാത്മ നാളം തുടിപ്പൂ
(കണ്ണീരു)