പ്രാണനെക്കാണാനെനിക്കുമോഹം
ഇണയോടണയാനെനിക്കു ദാഹം
അനുഭൂതികള്‍ അകതാരിലായ്
അനുരാഗം തേന്‍ കിണ്ണമായ്
ആ.. ഓ... ആ......
സ്വപ്നങ്ങളാല്.....
സ്വപ്നങ്ങളാല് മനസ്സിലെന്‍ കാമുകന്
വര്‍ണ്ണങ്ങളായ് മഴവില്ലിലെന് കോമളന്
ഹിമകണങ്ങളായ് മലരിലെന് നായകന്
നറുമണമായ് ഇളം കാറ്റിലെന്‍ ഗായകന്
പരിഭവിച്ചിടറിയ മലരിന്നെത്തന്നെ
പരിചൊടുവാരിപ്പുണര്ന്നൂ തെന്നല്‍
നിറനിലാ പോലവന് പാലൊളിചാര്ത്തി
മാറാതെയോനല്ല പാട്ടാലൊരുക്കി
അനുരാഗപല്ലവി ഒന്നുമാത്രം
എന്‍ രാഗഹൃദയത്തില് നീ മാത്രം