ഓം... ഓം.... ഓം...
ഗോപികമാരുടെ ഹൃദയതലത്തില്‍
ഭാവുകമരുളും ശ്രീകൃഷ്ണാ
ശ്രീകൃഷ്ണാ ശ്രീകൃഷ്ണാ
പുളകപ്പൂമ്പൊടി വിതറിയ രാഗം
പുല്ലാങ്കുഴലിന് കളഗാനം
ഓം... ഓം...ഓം........
രാഗതരംഗങ്ങള്‍ നേദിച്ചുണര്ത്തി
രാഗവതിയാക്കി രാധയെ നീ
ആളിപ്പടരുമൊരായിരമാശയാല്
കാളിന്ദിയുള്ളില് തെളിഞ്ഞൊഴുകീ
കൃഷ്ണാ.... കൃഷ്ണാ...........
കരളിനകത്തൊരു കാളിയനിളകി
കരിമിഴികണ്ടവന് നൃത്തമാടി
മനസ്സിലെ മാണിക്യച്ചെപ്പുതുറന്നു
കനവിലെസ്വപ്നങ്ങള് പൂത്തുലഞ്ഞു
നിന് തിരുമേനിയില്‍ മാന്മിഴിയില്
എന്നും പുണരാന്‍ ആത്മദാഹം
ഓം... ഓം...ഓം........