തങ്കക്കവിളില്‍ കുങ്കുമമോ
താരുണ്യപങ്കജ പരാഗമോ
ആ ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ
അനുരാഗത്തിന് പൂവിളിയോ
നടന്നാല്‍ .....
നടന്നാല്‍ കുളിരല കൂടെവരും
നടയില്‍ താളത്തില്‍ മണികിലുങ്ങും
ചിരിച്ചാല്‍ .......
ചിരിച്ചാല്‍ സന്ധ്യയ്ക്കും കൊതിതോന്നും
നിന്റെ ചിരിയില്‍ പ്രേമത്തിന് പൂവിരിയും
തങ്കക്കവിളില്‍ ........
ഇരുന്നാല്‍ ....
ഇരുന്നാല്‍ നീയൊരു മലര് നികുഞ്ജം
കിടന്നാല്‍ നീയൊരു പൂമഞ്ചം
വിടരും.......
വിടരും മോഹത്തിന് വിധുവല്ലേ
നിന്റെ മനസ്സില്‍ പൌര്ണ്ണമിത്തിരയല്ലേ
ആഹാ.... ആഹാ......
തങ്കക്കവിളില്‍ കുങ്കുമമോ...