Title (Indic)മല്ലികപ്പൂവിന് മധുരഗന്ധം WorkHoneymoon Year1974 LanguageMalayalam Credits Role Artist Music MK Arjunan Performer P Jayachandran Writer Sreekumaran Thampi LyricsMalayalam\ മല്ലികപ്പൂവിന് മധുരഗന്ധം... മന്ദസ്മിതം പോലുമൊരുവസന്തം മല്ലികപ്പൂവിന് മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം മാലാഖകളുടെ മാലാഖനീ മമഭാവനയുടെ ചാരുത നീ എന്മനോരാജ്യത്തെ സിംഹാസനത്തില്‍ നീ ഏകാന്തസ്വപ്നമായ് വന്നൂ സൌഗന്ധികക്കുളിര്‍ച്ചിന്തകളാലെന്നില്‍ സംഗീതമാലചൊരിഞ്ഞൂ നീയെന്ന മോഹനരാഗമില്ലെങ്കില്‍ ഞാന്‍ നിശ്ശബ്ദവീണയായേനേ...... മല്ലികപ്പൂവിന് മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം വര്‍ണ്ണരഹിതമാം നിമിഷദലങ്ങളെ സ്വര്‍ണ്ണപതംഗങ്ങളാക്കി പുഷ്പങ്ങള്‍തേടുമീ കോവിലില്‍ പ്രേമത്തിന് നിത്യപുഷ്പാഞ്ജലി ചാര്‍ത്തി നീയെന്നസങ്കല്‍പ്പം ഇല്ലായിരുന്നെങ്കില്‍ നിശ്ചലശില്‍പ്പമായേനേ..... മല്ലികപ്പൂവിന് മധുരഗന്ധം -നിന്റെ മന്ദസ്മിതം പോലുമൊരുവസന്തം Englishmalligappūvin madhuragandhaṁ... mandasmidaṁ polumŏruvasandaṁ malligappūvin madhuragandhaṁ -ninṟĕ mandasmidaṁ polumŏruvasandaṁ mālākhagaḽuḍĕ mālākhanī mamabhāvanayuḍĕ sāruda nī ĕnmanorājyattĕ siṁhāsanattil nī egāndasvapnamāy vannū saൌgandhigakkuḽirscindagaḽālĕnnil saṁgīdamālasŏriññū nīyĕnna mohanarāgamillĕṅgil ñān niśśabdavīṇayāyene...... malligappūvin madhuragandhaṁ -ninṟĕ mandasmidaṁ polumŏruvasandaṁ varṇṇarahidamāṁ nimiṣadalaṅṅaḽĕ svarṇṇabadaṁgaṅṅaḽākki puṣpaṅṅaḽteḍumī kovilil premattin nityabuṣpāñjali sārtti nīyĕnnasaṅgalppaṁ illāyirunnĕṅgil niścalaśilppamāyene..... malligappūvin madhuragandhaṁ -ninṟĕ mandasmidaṁ polumŏruvasandaṁ