Title (Indic)താലോലം പൈതല്‍ WorkEzhuthapurangal Year1987 LanguageMalayalam Credits Role Artist Music Vidyadharan Performer KS Chithra Writer ONV Kurup LyricsMalayalamതാലോലം പൈതല്‍ താലോലം താമരപ്പൂന്തൊട്ടിലിലാലോലം പൂമിഴിയില് പൊന്‍കിനാവിന്‍ തേന്‍ കിനിഞ്ഞു നീയുറങ്ങൂ (താലോലം...) അമ്മിഞ്ഞപ്പാല്നുരയോലും ചുണ്ടില്‍ ചിരി വിരിയും തുമ്പക്കുടത്തിന്നു തങ്കക്കുടത്തി- ന്നൊരുമ്മ കൊടുത്തമ്മ പോകും ഈ പഞ്ചമിച്ചന്ദ്രിക പോകും (താലോലം...) കൂട്ടിലെ കുഞ്ഞു കിളിക്കും കാട്ടിലെ കുരുവികള്‍ക്കും കാണാതെ ചൊല്ലുവാന്‍ ഈണങ്ങളോരോന്നു പാടിക്കൊടുത്തമ്മ പോകും ഈ മാണിക്യക്കുയിലമ്മ പോകും (താലോലം...) Englishtālolaṁ paidal tālolaṁ tāmarappūndŏṭṭililālolaṁ pūmiḻiyil pŏnkināvin ten kiniññu nīyuṟaṅṅū (tālolaṁ...) ammiññappālnurayoluṁ suṇḍil siri viriyuṁ tumbakkuḍattinnu taṅgakkuḍatti- nnŏrumma kŏḍuttamma poguṁ ī pañjamiccandriga poguṁ (tālolaṁ...) kūṭṭilĕ kuññu kiḽikkuṁ kāṭṭilĕ kuruvigaḽkkuṁ kāṇādĕ sŏlluvān īṇaṅṅaḽoronnu pāḍikkŏḍuttamma poguṁ ī māṇikyakkuyilamma poguṁ (tālolaṁ...)