പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്
ആ .ആ ..ആ ..ആ..
പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്
പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്
ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍തോറും ലാസ്യമാടുമ്പോള്‍
ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതേ
ഞാനാ വീണയില്‍ ഒന്നിഴ പാകി മീട്ടിടുന്നാരോ
പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്....
ഗഗന നീലിമയില്‍ നീന്തിടുമൊടുവിലെ കിളിയും
മാഞ്ഞു വിജനമാം വഴിയമ്പലത്തില്‍ പഥികന് അണയുന്നു
മധുരമെന്നാലും ശോക വിധുരമൊരു ഗാനം
ജന്മ സ്മൃതി തടങ്ങള്‍ തഴുകി എത്തി ഏറ്റു പാടി ഞാന്‍
പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്....
പുതുമഴ കുളിരില്‍ പുന്നിലം ഉഴുത മാദകമാം ഗന്ധം
വഴിയുമീ വഴി വന്ന കാറ്റാ ലഹരി നുകരുമ്പോള്‍
നിമിഷപാത്രത്തില്‍ ആരീ അമൃതു പകരുന്നു
എന്നും ഇവിടെ നില്ക്കാന് അനുവദിക്കൂ പാടുവാന്‍ മാത്രം
പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്
ചൈത്ര ശ്രീപദങ്ങള്‍ പൂക്കള്‍ തോറും ലാസ്യമാടുമ്പോള്‍
ഏതു രാഗം ശ്രുതി താളം എന്നതോര്‍ക്കാതേ
ഞാനാ വീണയില്‍ ഒന്നിഴ പാകി മീട്ടിടുന്നാരോ
പാടുവാനായ് വന്നു നിന്റെ പടിവാതില്ക്കല്....