കൊഞ്ചും ചിലങ്കേ
പൊന്നിന് ചിലങ്കേ
ഉതിര്ന്നൂ മന്മഥഗാനം
വിടര്‍ന്നൂ മാനസസൂനം
സഖീ വാ....
സഖി വാ.. കുളിര്‍കൊണ്ടുവാ
കൊണ്ടുവാ കൊണ്ടു വാ...
(കൊഞ്ചും...)
കാത്തിരുന്നു ഞാന്‍ വലഞ്ഞു
കണ്ണനെങ്ങു പോയി സഖീ..
ഹാ.. കണ്ണനെങ്ങു പോയി സഖീ..
രാഗരസലോലനവന്
രാധയെന്നെ കൈവെടിഞ്ഞോ?
ഹാ.. രാധ നിന്നെ കൈവെടിഞ്ഞോ?
രാധ നിന്നെ കൈവെടിഞ്ഞോ?
വന്നു രാധേ നിന്റെ കണ്ണന്
വല്ലവീ നീ വിളിച്ചാല്‍
ഹാ....ഹാ....ഹാ....
വല്ലവീ നീ വിളിച്ചാല്‍
ഹാ....ഹാ....ഹാ....
വല്ലവീ നീ വിളിച്ചാല്‍
വന്നിടാത്ത കണ്ണനുണ്ടോ
നീലമുകില്‍ ഞാന്‍ അതില്‍ നീ
ചാഞ്ചാടും മിന്നല്‍ക്കൊടി
(കൊഞ്ചും...)
നിന് ഹാസമോ പൂമാസമോ
ലാവണ്യമേന്തിനിന്നൂ?
നിന് നേത്രമോ തേന്‍പാത്രമോ
ശൃംഗാരമേന്തി വന്നൂ?
പൊന്‍വല്ലിയോ നിന് ചില്ലിയോ
പൂങ്കാറ്റിലാടിനിന്നൂ?
വിണ്‍പുഷ്പമോ വെണ്‍ശില്‍പ്പമോ
നിന് മേനിയാരു തന്നൂ?
സ്വര്ഗ്ഗലോകവാതില്
നീ തുറന്നു രാവിതില്‍
(കൊഞ്ചും...)