ഓം ശാന്തി ഓം ശാന്തി ഓം
ഓം ശാന്തി ഓം ശാന്തി ഓം ..(4)
നീലവാനിലെ മേഘങ്ങൾ
കൂടു തേടുമീ യാമത്തിൽ
നിന്റെ സ്നേഹസുധ മഞ്ഞായ് പെയ്തല്ലോ....
മഞ്ജു ചന്ദ്രികേ നീയെന്നിൽ
മോഹചന്ദനം ചാർത്തുമ്പോൾ
ചന്ദ്രകാന്തമിഴി മെല്ലെ പൂത്തല്ലോ...
ഒത്തു ചേരുമ്പോൾ...മുത്തമേകുമ്പോൾ...
മനസ്സു മാനായ് തുള്ളുന്നേ...
പ്രണയ ഗംഗേ നീ...ഒഴുകിയെത്തുമ്പോൾ
പുതുമ പുളകം ചൂടുന്നൂ....
മാനത്തും താഴത്തും
തുടികൾ മുഴങ്ങിടും..ഹോയ്...
ദൂതുപോയ കളഹംസങ്ങൾ
കാതിലോതിയതു ശ്രീരാഗം
കനവിലാകെയൊരു കന്നിപ്പൂന്തിങ്കൾ...
നാകമാസവനപുഷ്പം പോൽ
നീ വിടർന്ന പുതു ദിനമാകെ
എന്റെ മോഹമൊരു മായാശലഭം പോൽ...
കുയിലു വന്നു കുഴലൂതും നേരം
കൂടെയേറ്റുപാടാം...
രാഗലോലമായ് ഏകാം കുറുമ്പുള്ള കിന്നാരം...
പാരിജാതമലരാലേ കോർക്കാം
പ്രേമലോല ഹാരം...
പുഴയിലൊഴുകുമൊരു കളിയോടത്തിൽ
പുതുപുതു കര തേടാം....
(ഓം ശാന്തി ഓം....)
ഈ രാത്രി ഇളവേൽക്കാനായ്
തൂവലിന്റെ ചെറു കൂടാരം
നിന്റെ നീലമിഴി റാന്തൽ പൂവെട്ടം....
ഓ യേയ്...യേയ്...യേയ്...
തെല്ലു മിന്നും ഒരു രാത്താരം
മെല്ലെ മെല്ലെ മറയുന്നേരം
വാതിൽ ചാരുമൊരു താഴമ്പൂന്തെന്നൽ...
പണ്ടു കണ്ട കനവെല്ലാം രാവിൽ പൂക്കളായി വിടരും
നിന്റെ നേർത്ത സ്വരം ഉണരും നേരം
മനസ്സിലൊരുന്മാദം...ഓ...ഓ...
ചന്ദ്രകാന്ത മിഴി ദീപം മിന്നും
ചൈത്രമാസ രാവിൽ
തിങ്കളാഴ്ച വൃത പുണ്യം പോലെ
പരിണയ സംഗീതം.....
(ഓം ശാന്തി ഓം....)(2)