കണ്ണാടി കണിക്കൊന്നേ....
കല്യാണ മണിപ്പൂവേ....
മാരന്റെ മനസ്സിൽ മാലേയ വനിയിൽ
നീ മാത്രമാണഴകേ....
ഒന്നു പാടാമോ കുഞ്ഞു കനവേ....
അമ്പാടി മണിവർണ്ണാ...
ആനന്ദ നന്ദലാലാ..
നീ ഇങ്ങു വന്നാൽ...പാട്ടൊന്നു തന്നാൽ
പാലാഴി എൻ മനസ്സു്
മെല്ലെ ഊതാമോ മുളം കുഴലു്...
സ്വർണ്ണതാരകം താഴെ വന്നതോ
സ്വപ്നമാകെയും പൂത്തു നിന്നതോ
കുഞ്ഞു കമ്മൽ ഇട്ടു്...ചാന്തു പൊട്ടു തൊട്ടു്
എന്റെ കൂടെയിന്നു പോരുകില്ലേ...
നിന്റെ രാധയായി ഒന്നു മാറാൻ ഞാൻ
ഏറെ ജന്മമായി തപസ്സല്ലോ...
നിന്റെ കണ്ണനായി ഇന്നു തീരാൻ ഞാൻ
അങ്ങു വന്നു പൊട്ടു തൊട്ടു പാടാം...
പൂക്കടമ്പു പോലെ അങ്ങു ദൂരേ...
പൂക്കിനാവു കണ്ടു നിന്നതെന്തേ...
സ്വർണ്ണനാളമെന്ന പോലെ മിന്നീ
ഒരു സ്നേഹാരാധികയാവുകയാണോ...
വേണുവൂതി നീയണഞ്ഞ നേരം
ആഹാ...ഞാനടുത്തു ചേർന്നിരുന്നതല്ലേ
ആഹാ...രാധ എന്നു നീ വിളിച്ചതല്ലേ
അതു മായാമാധവൻ ഓർക്കില്ലേ...
അഴകേ നിൻ നീല മിഴിയിൽ
ഒഴുകും ഈ പ്രേമ യമുന...
നീയോ ശ്രീ ദേവകവിത ശുഭചരിതാ...
ഇതിലേ...നീ പാടി വരവേ
ചിരിതൻ പൂ മുത്തു വിതറി
കരളിൽ നീ മാരി ചിതറീ..അലയിളകീ
തങ്കപ്പൂവെയിൽ പട്ടു ചാർത്തുമോ
നല്ല നാളിൽ....നീ താലി ചാർത്തുമോ
ആറ്റു നോറ്റതല്ലേ...മേട മാസമല്ലേ
നീ ചേരുമ്പോൾ സ്വർഗ്ഗമല്ലേ...
നിന്റെ രാധയായി ഒന്നു മാറാൻ ഞാൻ
ഏറെ ജന്മമായി തപസ്സല്ലോ...
നിന്റെ കണ്ണനായി ഇന്നു തീരാൻ ഞാൻ
അങ്ങു വന്നു പൊട്ടു തൊട്ടു പാടാം...
അമ്പാടി മണിവർണ്ണാ...
ആനന്ദ നന്ദലാലാ....
ചില്ലണിഞ്ഞ വാതിലൊന്നു ചാരി
മെല്ലെ എന്നെ നോക്കി നിന്നതെന്തേ...
കാതിൽ ഇന്നു മെല്ലെ ഒന്നു മൂളും
എൻ തീരാമോഹം അറിയുകയില്ലേ....
പൊൻ ചിലമ്പു ചാർത്തി നിന്ന നേരം
ചാരെ വന്നു കാറ്റു ചൊന്നതെന്തേ...
നിന്റെ ലോല നാട്യഭാവമാകെ
ഈ മായാ മാനസ്സനറിയില്ലേ....
മധുരം ഈ രാഗകവിത
അരികിൽ ഞാൻ പ്രേമ യമുന
തരുമോ ഈ സ്നേഹകലിക ശുഭകരമായ്
അഴകേ നീ പാടി നിറയേ
കൊലുസ്സും നീ ചാർത്തി അണയേ
മനസ്സിൽ പൂ മാരിവില്ലും തെളിയുകയായ്
എന്റെ സ്വന്തമായ് ഇന്നു തീരുമോ
കുഞ്ഞു മോഹവും കാതിലോതുമോ
നോമ്പു നോറ്റതല്ലേ കാത്തുകാത്തതല്ലേ
നീ ചേരുമ്പോൾ സ്വർഗ്ഗമല്ലേ....
നിന്റെ കണ്ണനായി ഇന്നു തീരാൻ ഞാൻ
അങ്ങു വന്നു പൊട്ടു തൊട്ടു പാടാം...
നിന്റെ രാധയായി ഒന്നു മാറാൻ ഞാൻ
ഏറെ ജന്മമായി തപസ്സല്ലോ.....