മിന്നലായ് മിന്നി ഞാന്‍ ഇങ്ങുവന്നിതാ
എന്തു ഞാന്‍ നല്‍കണം സ്നേഹഗായകാ..
മിന്നലായ് മിന്നി ഞാന്‍ ഇങ്ങുവന്നിതാ
എന്തു ഞാന്‍ നല്‍കണം സ്നേഹഗായകാ..
മിന്നിത്തിളങ്ങും ദേവലോകത്തിന്
അപ്സരകന്യക ഞാന്‍....
സ്വര്ഗ്ഗഭോഗങ്ങള് നല്കിടാനെത്തും
കിന്നരയല്ലോ ഞാന്‍....
ഇന്ദ്രലോക ദൂതു ചൊല്ലി ചേര്‍ന്നിടുവാന്‍
ചന്ദ്രകാന്തത്തേരിറങ്ങി ഞാന്‍
മന്ത്രവീണ പോലെ എന്നെ മീട്ടാന്‍
മെല്ലെ മെല്ലെ ഉണരുക നീ....
അമ്പിളിച്ചേലില് നീ വന്നിടില്‍
ആശകള്‍ക്കൊന്നും അതിരില്ലല്ലോ
അമ്പിളിച്ചേലില് നീ വന്നിടില്‍
ആശകള്‍ക്കൊന്നും അതിരില്ലല്ലോ
മേടപ്പൂങ്കാറ്റിന് മായക്കൈയാലെ
വര്‍ണ്ണം ചൂടി മാനസം
മെല്ലെ നുള്ളാതെ..വേഗം കാട്ടാതെ
വിരുതേറുന്നു സാഹസം
മാനഞ്ചും മിഴിയില്‍ തെളിയണ
താരങ്ങള്‍ സുന്ദരം
മാറത്തെ മറുകില്‍ പടരണ
മാലേയം പൌരുഷം
ചില്ലുമഴയില് ഒന്നു നനയാന്‍
ചാരേ നീ വാ...വാ...
നിന്റെ മനസ്സിന് കുഞ്ഞുപുതപ്പില്
എന്നെ ചേര്‍ക്കാമോ....
മായാസ്വപ്നം പോലെ ആദ്യം നീവന്നു
മോഹപ്പൂവാം നിന്നെ..മുത്തിടാന്‍ ഞാന്‍ നിന്നൂ
(മിന്നലായ് മിന്നി ഞാന്‍ ...)
രാഗം മൂളുന്ന ചോലത്തേൻ കാറ്റായ്
പൊതിയാനായി പോരുമോ
മധുമധുരം ശ്രുതി സുഖദം
ഈണം മൂളാന്‍ നീ വരൂ
നിന് മാറില്‍ ചേര്‍ന്നിടുമ്പോള്‍
നെഞ്ചാകെ ഉത്സവം
തഞ്ചത്തില്‍ താളമിട്ടതു്
ചേലോലും യൌവ്വനം
ഏതു ജന്മത്തിന് പുണ്ണ്യമായൊരീ
സ്നേഹം നീയേകീ...
രാഗസൌരഭം നീ നിറയ്ക്കവേ
മോക്ഷം കൈവന്നു....
നിന്നൊടിഷ്ടം കൂടാൻ ഏറെ ആശിച്ചു
വാനം തേടും മൈനേ..ഞാനും പോന്നോട്ടെ..