വെള്ളച്ചാട്ടം -
ആയിരമായിരം ചിറകുകളുള്ളൊരു വെള്ളച്ചാട്ടം
വെള്ളാരം കുന്നിന്റെഅണപൊട്ടി ഒഴുകുന്നൊരാവേശം
(വെള്ളച്ചാട്ടം)
മല്ലിയംകുന്നിന്റെ തോളുരുമ്മിനിന്നു
മാര്‍ മുണ്ടു പിഴിയുന്ന മുകിലേ
സായാഹ്നസൂര്യന്റെ സുവര്ണ്ണാംഗുലികളാല്
സൌന്ദര്യക്കുറിതൊട്ട കാര്‍മുകിലേ
നിന്നില്‍ നിന്നൊഴുകുമീ ജലധാരകളില്‍
നീന്തിത്തുടിക്കും കന്യകമാര്ക്കെല്ലാം
നിത്യയൌവ്വനം - നിത്യയൌവ്വനം (വെള്ളച്ചാട്ടം)
താമരപ്പൊക്കിളിന് താഴെവെച്ചുടുത്തൊരു
പാവാട പറക്കുന്ന കാറ്റില്‍
താഴ്വരമെത്തയില് ഉറക്കച്ചടവുമായ്
തിരിയുന്ന മറിയുന്ന കാട്ടരുവീ
നിന്നിലേക്കൊഴുകുമീ ജലധാരകളില്‍
നീന്തിത്തുടിക്കും കാമുകര്‍ക്കെല്ലാം
നിത്യയൌവ്വനം - നിത്യയൌവ്വനം (വെള്ളച്ചാട്ടം)