അരയന്നപ്പിടയുടെ ചേട്ടത്തിമാരേ
അരമുഴം നാക്കുള്ള കണ്മണിമാരേ
പഞ്ചറായ വീലില്‍ കാറ്റടിച്ചു തരണോ
പതിനേഴുകാരിപ്പെണ്ണുങ്ങളേ
താരാട്ടുപാടേണ്ട പെണ്ണുങ്ങളെന്തിനു
കാറോടിക്കാനിറങ്ങുന്നു
തൂവെണ്ണ പൂമേനി ഇളകിക്കുലുങ്ങുന്ന പാഴ്വേലയെന്തിനു ചെയ്വൂ
ഇതുപട്ടണ പരിഷ്കാരമോ അതോ
പട്ടിക്കാട്ടു സംസ്കാരമോ?
മൂടിയെടുത്തൊരീ ഹെറാല്ഡിനകത്തു
മുട്ടിയുരുമ്മി നമുക്കിരിക്കാം
മുഖക്കുരു കവിളത്തു മുന്‍ കോപം പൂശിയ
മുഖശ്രീ കുങ്കുമം തുടക്കാം
അയ്യോ മെയ്യാകെ വിയര്‍ത്തല്ലോ
ഫോറിന് ബനിയന് നനഞ്ഞല്ലോ
മൂഡൌട്ടായൊരു ഡിമ്പിളേ സിമ്പിളേ
മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് വേണ്ടേ?
സ്റ്റൈലിനു വേണ്ടിയോ ഞങ്ങളോടിപ്പോഴീ
സ്മൈലിംഗ് പോസുകളെല്ലാം
അയ്യോ കണ്ണിലെ കരിമഷിയലിഞ്ഞോ
തുടുത്ത ചുണ്ടിലെ ചായമടര്ന്നോ