ചക്രവര്‍ത്തിനി - ഓ - ചക്രവര്‍ത്തിനി
സ്വപ്നത്തിന് ലക്ഷദ്വീപിലെ
പുഷ്പനന്ദിനീ - നീയെന്‍
സ്വര്‍ഗ്ഗങ്ങള്‍ പകുത്തെടുത്തു
ചക്രവര്‍ത്തിനി - പ്രേമ ചക്രവര്‍ത്തിനീ (സ്വപ്നത്തിന്)
മോഹങ്ങള്‍ മാനത്തു പണിയും
ഗോപുരങ്ങളില്‍- ചിത്ര ഗോപുരങ്ങളില്‍
ചുറ്റുവിളക്കു കൊളുത്തും കാര്‍ത്തിക
നക്ഷത്രത്തിന്നരികില്‍
കണ്ടു ഞാന്‍ - നിന്നെ കണ്ടൂ ഞാന്‍
എന്റെ ചിരിയുടെ വിരലടയാളം
നിന്റെ ലജ്ജയില്‍ പതിഞ്ഞു. (സ്വപ്നത്തിന്)
ഭാവനകള്‍ ചിറകിട്ടടിക്കും
പഞ്ജരങ്ങളില്‍- പുഷ്പ പഞ്ജരങ്ങളില്‍
നിന് കിളിവാതില്‍ പട്ടുകള്‍ തുന്നും
തങ്കനിലാവിന്നരികില്
നിന്നു ഞാന്‍ - കാത്തു നിന്നു ഞാന്‍
നിന്റെ യൌവ്വന മധുപാത്രത്തില്‍
എന്റെ ദാഹങ്ങളലിഞ്ഞൂ (സ്വപ്നത്തിന്)