ആ.......
(പു) പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി
അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍
തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം
(സ്ത്രീ) പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി
(പു) രാസലീലായാമമായി ദേവനന്ദനവാടിയില് (2)
പാടുവാന്‍ മറന്നു പോയി ശ്യാമഗോപസുന്ദരി
ആര്‍ദ്രമാം വേണുവില്‍ സ്വരസരോവരമായി
പ്രിയസമാഗമമായി
(സ്ത്രീ) പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി
(പു) അലതല്ലുമാഴിയില് സിന്ധൂരം പെയ്ത സന്ധ്യയില്‍
തടശ്ശിലയേ പുണര്ന്നുണര്ന്നു പോയി മധുവസന്തം
(സ്ത്രീ) പാലാഴി തിരകളില്‍ കുളിരാറാടി പൗര്‍ണ്ണമി
(പു) കുളികഴിഞ്ഞു പുടവ മാറി സര്വ്വമംഗലയാമിനി (2)
ജന്മപുണ്യകോടിയില് പൂര്‍ണ്ണമായി സ്വയംവരം
ആയിരം പൂക്കളായി ഭൂമിയണിയുകയായി
സഫലമായി ജന്മം