നാട്ടുമാവിന് കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ
കനവുകളില്‍ സ്നേഹോദയം
(നാട്ടുമാവിന്)
പാരിജാതം കണ്‍തുറന്നു
അറിയാതൊരു പൂക്കാലം കൊടിയേറുന്നു
കൂടണയും മൗനങ്ങള്‍ മണ്വീണയി-
ലേതോ രാഗം തേടുന്നു വീണ്ടും വീണ്ടും
നിളയുടെ നിര്‍മ്മലവീചികളരുളിയ
താളങ്ങളിലാന്തോളനലഹരിയി-
ലംഗനമാരുടെ കാല്‍ത്തളമേളമുയര്‍ന്നു
തിരുവാതിരയായ്...
(നാട്ടുമാവിന്)
നടവരമ്പില്‍ മഞ്ഞുവീണു
നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയി
സിന്ദൂരം പെയ്യുന്നു കായാമ്പൂമിഴികളി-
ലഞ്ജനമലിയുന്നു പുലരിക്കാറ്റില്‍
അമ്പലനടയിലും അരയാല്ത്തറയിലു-
മരുണോദയമെഴുതുന്നു കവിതകള്‍
ഓരോ കവിതയും ഓടക്കുഴലിലണഞ്ഞു
തിരുവായ്മൊഴിയായ്...
(നാട്ടുമാവിന്)