നാലു കാശും കൈയിൽ വെച്ച്
നാലു ദിക്ക് കടന്ന് (2)
തൃശ്ശൂരുകാരും കണ്ണൂരുകാരും
തിരുവന്ത്രം കാരും കോഴിക്കോട്ടുകാരും
ഒരു ആനേനേ വാങ്ങാൻ പോയി
കൊമ്പനാനേനെ വാങ്ങാൻ പോയി
ഒരു ആനേനേ വാങ്ങാൻ പോയി
കൊമ്പനാനേനെ വാങ്ങാൻ പോയി
എന്നിട്ട് ?
തൃശ്ശൂരുകാരൻ ലോനപ്പൻ കേട്ടു
എന്തുട്ടെട കന്നാലി നീയാനേനെ കണ്ടിട്ടൂണ്ടോ ശവീ
തിരുവോന്ത്രംകാരൻ പിള്ള പറഞ്ഞു
വ എന്തൊരു ആനയെട അപ്പീ പൂവാൻ പറ
ആനയ്ക്ക് കാലു മൂന്നെന്നും ആനയ്ക്ക് കാലു നാലെന്നും
ആനയ്ക്ക് കാലു അഞ്ചെന്നും തമ്മിൽ തമ്മിൽ തർക്കവുമായ്
കൊച്ചിയിൽ വന്നെത്തി
ആ ആനേനെ കാണാൻ പോയി
മേപ്പടി ആനേനേ കാണാൻ പോയി (2)
(നാലുകാശും.....)
പിന്നെയോ
ആനയുടെ ഉടമസ്ഥൻ കമ്മത്തിനെ കണ്ടു
തൃശ്ശൂരുകാരൻ ലോനപ്പൻ കേട്ടു
ടാ കമ്മത്തീ നിന്റേലു ആനേണ്ടോടാ കൊടുക്കാൻ
കമ്മത്ത് മൂളീ ഉഹൂഹും
പിള്ള തിരക്കീ
എന്തരപ്പീ ആനകളു ചോറുകളും പയലുകളുമൊക്കെ തിന്നൂല്ലേ
കമ്മത്ത് ഞെട്ടീ ഊഹുംഹും
കമ്മത്തി ചൊല്ലീ
എന്നു ഭഗവാനെ നിനക്കൂണ്ടോ ആനേടെ ബിബ്റം
കോയിക്കോട്ടെ ഹാജീ കോയാക്ക ചൊല്ലീ
അന്റെ പെരുത്തു മൊഞ്ചൊള്ള ആനയ്ക്ക് ബെല പുടിച്ചോളീ ആ ഇന്നാ
ആനേടേ കാശു കൊടുക്കുന്നു
ആനന്ദം കൊണ്ടവർ തുള്ളുന്നു
ആനേനേം കൊണ്ടവർ നടക്കുന്നു
തമ്മിൽ തമ്മിൽ കൈയ്യും കോർത്ത് ആന മണ്ടന്മാർ
മണ്ടന്മാരോ ?
ആ അവരു വാങ്ങിച്ചത് കുഴിയാനയല്ലേ കുഴിയാന
മണ്ടന്മാർ മരമണ്ടന്മാർ മേപ്പടി മണ്ടന്മാർ മരമണ്ടന്മാർ (2)