(പു) കേരള യൂണിവിര്സ്സിറ്റി യുവജനോത്സവ മത്സരത്തില്‍
എറണാകുളം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
അവതരിപ്പിക്കുന്ന സംഗീത സഭ
(കോ) ഹേയ്...
(പു) കോടതി വേണം കേസ്സുകള്‍ വേണം വക്കീല്‍ അല്ലേല്‍ തെണ്ടണം
(കോ) കോടതി വേണം കേസ്സുകള്‍ വേണം വക്കീല്‍ അല്ലേല്‍ തെണ്ടണം
(പു) അടിക്കേസ്സ് പിടിക്കേസ്സ് നല്ല ബലാല്സംഗക്കേസ്സുകള്
(പു) കുടിക്കേസ്സ് കൊടിക്കേസ്സ് പൊടി ഞഞ്ഞാപിഞ്ഞാക്കേസ്സുകള്
(ഗ്രൂ) അടിക്കേസ്സ് പിടിക്കേസ്സ് നല്ല ബലാല്സംഗക്കേസ്സുകള്
(ഗ്രൂ) കുടിക്കേസ്സ് കൊടിക്കേസ്സ് പൊടി ഞഞ്ഞാപിഞ്ഞാക്കേസ്സുകള്
(പു) ഹരഹര ശിവനേ അനുദിനമാളുകള് കഴിവുകള്‍ പോലെ തല്ലണേ
(പു) കത്തിക്കുത്തുകള്‍ ഗര്ഭക്കേസ്സുകള് എന്നും മണ്ണില്‍ ഏകണേ
(കോ) ഹരഹര ശിവനേ അനുദിനമാളുകള് കഴിവുകള്‍ പോലെ തല്ലണേ
(കോ) കത്തിക്കുത്തുകള്‍ ഗര്ഭക്കേസ്സുകള് എന്നും മണ്ണില്‍ ഏകണേ
(പു) ഹേയ് ഇതുകൊണ്ടൊന്നും മതിയാവില്ല ഇനിയും വേണം
(കോ) കോടതി വേണം കേസ്സുകള്‍ വേണം വക്കീല്‍ അല്ലേല്‍ തെണ്ടണം (2)
(പു) എന്തെടി എന്തെടി പാത്തുമ്മ
(കോ) എന്തെടി എന്തെടി പാത്തുമ്മ
(പു) നിന്നുടെ സങ്കടം ചൊല്ലുമ്മാ
(കോ) നിന്നുടെ സങ്കടം ചൊല്ലുമ്മാ
(പു) ഇന്നലെ ഞമ്മന്റെ ഭര്‍ത്താവ് എന്നെ മൊഴിചൊല്ലി വക്കീലേ
(പു) അള്ളാ
(പു) ഇന്നലെ ഞമ്മന്റെ ഭര്‍ത്താവ് എന്നെ മൊഴിചൊല്ലി വക്കീലേ
(പു) ഒണ്ടു വകുപ്പുണ്ട് പാത്തുമ്മ കെട്ട്യോനേ തൂക്കില്‍ കേറ്റാംന്ന്
(കോ) ഒണ്ടു വകുപ്പുണ്ട് പാത്തുമ്മ കെട്ട്യോനേ തൂക്കില്‍ കേറ്റാന്ന്
(പു) കാലത്തെ കോട്ടുമിട്ട് ആപ്പീസിലെത്തിയിട്ടും കോളൊന്നും വീണില്ലല്ലോ
(പു) ഫീസ്സില്ലാ കേസ്സുകാരാ ശൃംഗാരം പാച്ചുവണ്ണ വടയ്ക്കാതെ വക്കീലിനെ
(കോ) കാലത്തെ കോട്ടുമിട്ട് ആപ്പീസിലെത്തിയിട്ടും കോളൊന്നും വീണില്ലല്ലോ
(കോ) ഫീസ്സില്ലാ കേസ്സുകാരാ ശൃംഗാരം പാച്ചുവണ്ണാ വടയ്ക്കാതെ വക്കീലിനെ
(പു) പെണ്ണുങ്ങള് കൂടണം വീണ്ടുമീ രാജ്യത്ത്
(പു) കനകം മൂലം കാമിനി മൂലം കേസ്സുകള്‍ ഉണ്ടാവാന്‍
(കോ) പെണ്ണുങ്ങള് കൂടണം വീണ്ടുമീ രാജ്യത്ത്
(കോ) കനകം മൂലം കാമിനി മൂലം കേസ്സുകള്‍ ഉണ്ടാവാന്‍
(പു) ചന്തുമേനോന്‍ പണ്ടു കോര്‍ട്ടില്‍
(കോ) ഓഹോ
(പു) ചെണ്ട കൊട്ടിച്ച പോലെ
(കോ) ഓഹോ
(പു) ചെണ്ട കൊട്ടിക്കല്ലേ പെണ്ണേ
(കോ) ഓഹോ
(പു) എന്നെ നിന് പ്രേമത്തിന് ബഞ്ചില്‍
(കോ) ഓഹോ
(ഗ്രൂ) കേസ്സുണ്ടെങ്കില് കുമ്പാരി അമ്മായ്യപ്പനു സന്തേഷം
(ഗ്രൂ) കേസ്സില്ലെങ്കില് ചങ്ങാതി വീട്ടില്‍ വേറെ കേസ്സാകും
((ഗ്രൂ) കേസ്സുണ്ടെങ്കില് കുമ്പാരി) (4)