ചായം കറുത്ത ചായം
ചാലിക്കും മിഴികള്‍
കാമം ജ്വലിക്കും കാമം
കത്തിക്കും തിരികള്‍
കൊത്തിവെയ്ക്കൂ മാനസശിലയില്‍
കൊത്തിവയ്ക്കൂ ചിത്രകാരാ...
ആഹാ...............
ഈ മിഴിയില്‍ നീള്‍മിഴിയില്‍
തൂലികമുക്കി വരയ്ക്കൂ
ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം
കുളിര്കോരും നഖചിത്രം
മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ
ഈ തിരിയില്‍ പൂത്തിരിയില്‍
ഇന്ദ്രിയമഞ്ചുമുണര്ന്നൂ
അതിലൊരു വികാരം കൃഷ്ണസര്പ്പമായിഴയുന്നു
ഇണചേരാനിഴയുന്നു
ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ