Title (Indic)താമസമെന്തേ വരുവാന്‍ WorkBhargavi Nilayam Year1964 LanguageMalayalam Credits Role Artist Music MS Baburaj Performer KJ Yesudas Writer P Bhaskaran LyricsMalayalamതാമസമെന്തേ..... വരുവാന്‍.... താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍ താമസമെന്തേ അണയാന്‍ പ്രേമമയീ എന്റെ കണ്ണില്‍ താമസമെന്തേ വരുവാന്‍ ഹേമന്ത യാമിനിതന് പൊന്‍വിളക്കു പൊലിയാറായ് മാകന്ദശാഖകളില്‍ രാക്കിളികള്‍ മയങ്ങാറായ് (താമസമെന്തേ ......) തളിര്‍മരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ പൂഞ്ചോലക്കടവില്‍ നിന്റെ പാദസരം കുലുങ്ങിയല്ലോ പാലൊളി ചന്ദ്രികയില്‍ നിന് മന്ദഹാസം കണ്ടുവല്ലോ (2) പാതിരാക്കാറ്റില്‍ നിന്റെ പട്ടുറുമാലിളകിയല്ലോ (2) (താമസമെന്തേ ......) Englishtāmasamĕnde..... varuvān.... tāmasamĕnde varuvān prāṇasakhī ĕnṟĕ munnil tāmasamĕnde aṇayān premamayī ĕnṟĕ kaṇṇil tāmasamĕnde varuvān hemanda yāminidan pŏnviḽakku pŏliyāṟāy māgandaśākhagaḽil rākkiḽigaḽ mayaṅṅāṟāy (tāmasamĕnde ......) taḽirmaramiḽagi ninṟĕ taṅgavaḽa kiluṅṅiyallo pūñjolakkaḍavil ninṟĕ pādasaraṁ kuluṅṅiyallo pālŏḽi sandrigayil nin mandahāsaṁ kaṇḍuvallo (2) pādirākkāṭril ninṟĕ paṭṭuṟumāliḽagiyallo (2) (tāmasamĕnde ......)