Added by devi pillai on September 21,2009
പൊട്ടാത്ത പൊന്നിന് കിനാവു കൊണ്ടൊരു
പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍
പട്ടുനൂലൂഞ്ഞാലു കെട്ടീ ഞാന്‍ (പൊട്ടാത്ത)
തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍
തിരതല്ലും പ്രേമസമുദ്രത്തിന്നക്കരെ
സ്മരണതന്‍ വാടാത്ത മലര്‍വനത്തില്‍
കണ്ണുനീര് കൊണ്ടു നനച്ചു വളര്‍ത്തിയ
കല്‍ക്കണ്ട മാവിന്റെ കൊമ്പത്ത്
കല്‍ക്കണ്ട മാവിന്റെ കൊമ്പത്ത് (പൊട്ടാത്ത)
എങ്ങു പോയ് എങ്ങു പോയ്
എന്നാത്മനായകന്‍
എന്‍ ജീവ സാമ്രാജ്യ സാര്‍വഭൌമന്‍
എങ്ങു പോയ് എങ്ങു പോയ്
എന്നാത്മനായകന്‍
എന്‍ ജീവ സാമ്രാജ്യ സാര്‍വഭൌമന്‍
മരണം മാടി വിളിക്കുന്നതിന് മുന്പെന്
കരളിന്റെ ദേവനെ കാണുമോ ഞാന്‍