പത്മതീര്‍ത്ഥക്കരയില്‍........ ഒരു പച്ചിലമാളികക്കാട്....
പച്ചിലമാളികക്കാട്ടില്‍........ഒരു പിച്ചകപ്പൂമരക്കൊമ്പ്.....
പിച്ചകപ്പൂമരക്കൊമ്പില്‍ രണ്ട് ചിത്തിരമാസക്കിളികള്‍
ഓരോ കിളിയെയും പാടിയുറക്കാന്‍.... ഓമനത്തിങ്കള്‍ താരാട്ട്
ഓമനത്തിങ്കള്‍ താരാട്ട്....
ആണ്ടോടാണ്ടു നിന് പിറന്നാള്‍ ആട്ടപ്പിറന്നാള് തിരുനാള്‍
അമ്മയിടം കവിളുമ്മ വെയ്ക്കും...
അച്ഛന് വലംകവിളുമ്മ വെയ്ക്കും...
അമ്മയിടം കവിളുമ്മ വെയ്ക്കും അച്ഛന് വലംകവിളുമ്മ വെയ്ക്കും
തലോലിച്ചു വളര്‍ന്ന നീയൊരു കടിഞ്ഞൂല്‍ മുത്തല്ലോ...
നീ കടിഞ്ഞൂല്‍മുത്തല്ലോ...കടിഞ്ഞൂല്‍ മുത്തല്ലോ...
നീ കടിഞ്ഞൂല്‍ മുത്തല്ലോ...
അജ്ഞാതഭാവിയുടെ മരുഭൂവില്‍...അപാരദുഃഖത്തിന്നെരിവെയിലില്....
കരയുവാന്‍ നമ്മളെ തനിച്ചാക്കീ...ഇണകളില്‍ പെണ്‍കിളി പിരിഞ്ഞുപോയീ...
ഇണകളില്‍ പെണ്‍കിളി പിരിഞ്ഞുപോയീ.....
അവളുടെ ദിവ്യമാം ഓര്‍മ്മകള്‍ മാത്രം.... അവസാനംവരെ എനിയ്ക്കഭയമന്ത്രം....
പത്മതീര്‍ത്ഥക്കരയില്‍........ ഒരു പച്ചിലമാളികക്കാട്....
പച്ചിലമാളികക്കാട്ടില്‍........ഒരു പിച്ചകപ്പൂമരക്കൊമ്പ്.....
ആരീരാരീരോ...
ആരീരാരീരോ....