ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ..വെണ്ണിലാവേ
ഇന്ദ്രനീലം ചൊരിയും വെണ്ണിലാവേ
ഇടയനെ നോക്കി ചിരിക്കരുതേ നീ
പുഞ്ചിരിക്കരുതേ
സ്വര്ണ്ണസോപാന പഥങ്ങള്‍ക്കപ്പുറം നിന്
സ്വപ്നമഹോത്സവങ്ങള്ക്കില്ലാ ഞാന്‍
കദളീവനത്തിലെ കുളിര്‍കാറ്റേ നിന്
സദനം എനിക്കായ് തുറക്കരുതേ
നിറയേ പൂത്തൊരു ചെമ്പകമേ നിന്
പരിമളമണിയാന് വിളിക്കരുതേ എന്നെ
വിളിക്കരുതേ.......
മരുഭൂമി മലര്‍വാടിയായ് മാറാമെന്
മനസ്സിനി ഹരിതാഭമായിടുമോ?
മഴമേഘം പെയ്തുപെയ്തൊഴിയും മുന്‍പേ
കുളിര്ചന്ദ്രികവന്നു തെളിയുകയോ?
ഇടയനെ നോക്കി...
അതിശപ്തമേതോരശുഭ മുഹൂര്‍ത്തത്തില്‍
അറിയാതെ ദൈവമെന്നെ സൃഷ്ടിച്ചു
അസ്വസ്ഥനായ് ഞാന്‍ നടന്നലഞ്ഞു എന്‍
അരികില്‍ നീയെന്തിനായ് ദൂതുവന്നു
ഇടയനെനോക്കി.....