നാടന്‍പാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ
നാട്ടിന്‍പുറമൊരു യുവതി..
അവളുടെ പ്രിയസഖി എനിക്കു നീയൊരു
നവവധു നമുക്കെന്നും മധുവിധു..
കാച്ചെണ്ണ തേച്ച നിന് കാര്‍ക്കൂന്തലത്തിന്റെ
കാറ്റേറ്റാല്‍ പോലുമെനിക്കുന്മാദം ഉള്ളിലുന്മാദം..
തുള്ളി തുളുമ്പും നിന് യൌവനാംഗങ്ങളില്‍
നുള്ളി നോവിക്കാനാവേശം..
എനിക്കാവേശം.. എനിക്കാവേശം..
ഓര്‍ക്കാതെ ചിരിക്കും ചിലമ്പുമുത്തേ നിന്റെ
ഓട്ടുവളത്താമര കൈകളാലെ കൈകളാലേ..
ഒരുനൂറു സ്വപ്നലത പടരും നിന് മനസ്സിലെ
തളിര്‍വെറ്റില നൂറു തേച്ചുതരൂ..