ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി
നിദ്രോദയത്തില്‍ നിന്റെ ശ്രീകോവിലില്‍
സ്വപ്നോത്സവമല്ലോ
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി
നിശയുടെ മാറില്‍ വിടര്ന്നുനില്ക്കും
നിശാഗന്ധികള്‍ നമ്മള്
(നിശയുടെ മാറില്‍.....)
അവളുടെ വാര്‍മുടിച്ചുരുളില്‍ ചൂടൂം അല്ലിപ്പൂമൊട്ടുകള്‍
നിശീഥിനീ നിശീഥിനീ
നീയറിയാതെ ജനനമുണ്ടോ മരണമുണ്ടോ
മനുഷ്യജീവിതമുണ്ടോ?
ചക്രവാളം ചാമരം വീശും
ചക്രവര്‍ത്തിനീ രാത്രി
രാവിന്റെ മടിയില്‍ പറന്നുപാറും രാപ്പാടികള്‍ നമ്മള്
അവളുടെ നീള്‍മിഴിമുനയില്‍ പൂക്കും ആതിരാ സ്വപ്നങ്ങള്‍
നിശീഥിനീ നിശീഥിനീ
നീയറിയാതെ കാമുകനുണ്ടോ കാമുകിയുണ്ടോ?
പ്രേമവികാരങ്ങളുണ്ടോ?
(ചക്രവാളം ചാമരം വീശും......)