പണ്ടുപണ്ടൊരു കുറുക്കൻ
മിണ്ടാപ്പൂച്ചയെ പ്രേമിച്ചു...
പണ്ടുപണ്ടൊരു കുറുക്കൻ
കണ്ടാൽ തോന്നും കിറുക്കൻ
മണ്ടച്ചാർ മലയിൽ പണ്ടൊരു
മിണ്ടാപ്പൂച്ചയെ പ്രേമിച്ചു
കേറി പ്രേമിച്ചു...
(പണ്ടു പണ്ടൊരു.....)
കാട്ടിൽ കഴുതകൾ യോഗം കൂട്ടി
കുരങ്ങ് സമരക്കൊടി കെട്ടി
(കാട്ടിൽ കഴുതകൾ...)
കുറുനരി പൂച്ചയെ തോളിൽ കേറ്റി
കുറുക്കുവഴിയെ പമ്പ കടന്നു
പമ്പാ......കടന്നു....
(പണ്ടു പണ്ടൊരു....)
കുറുക്കനും പൂച്ചയും വീട്ടിൽ ചെന്നു
കുറുക്കത്തി വഴക്കു പിടിച്ചു
സാറേ കുറുക്കത്തിയാണോ ? കുറുക്കിയാണോ ?
ഷട്ടപ്പ് ഹഹഹഹ
കുറുക്കനും പൂച്ചയും വീട്ടിൽ ചെന്നു
കുറുക്കത്തി വഴക്കു പിടിച്ചു
ശബ്ദം മൂത്തു തുമ്മലും ചീറ്റലും
മിണ്ടാപ്പൂച്ച കലമുടച്ചു
കല.....മുടച്ചു.....
(പണ്ടു പണ്ടൊരു.....)