Title (Indic)ആത്മാവില്‍ മുട്ടിവിളിച്ചതു WorkAranyakam Year1988 LanguageMalayalam Credits Role Artist Music Raghunath Seth Performer KJ Yesudas Writer ONV Kurup LyricsMalayalamആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കന്നിപ്പൂങ്കവിളില് തൊട്ടു കടന്നു പോകുവതാരോ? കുളിര്പകര്ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ..... താഴമ്പൂ കാറ്റുതലോടിയ പോലെ നൂറാതിരതന്‍ രാക്കുളിരാടിയ പോലേ കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍ കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ ചാന്തു തൊട്ടതു പോലെ.... (കന്നി പൂങ്കവിളില്‍...) ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ പൂവു ചാര്‍ത്തിയ പോലെ... (കന്നി പൂങ്കവിളില്‍...) Englishātmāvil muṭṭiviḽiccadu polĕ snehāduramāy tŏṭṭuriyāḍiya polĕ maṇṇinṟĕyiḽaṁ sūḍārnnŏru māṟil īṟanāmŏrindugiraṇaṁ pūvu sārttiya polĕ kannippūṅgaviḽil tŏṭṭu kaḍannu poguvadāro? kuḽirbagarnnu poguvadāro? tĕnnalo ten dumbiyo ? pŏnnarayālil maṟaññirunn ninnĕ kaṇḍu kŏdiccu pāḍiya kinnaragumārano? o..... tāḻambū kāṭrudaloḍiya polĕ nūṟādiradan rākkuḽirāḍiya pole kunnattĕ viḽakkudĕḽikkuṁ kayyāl kuññubūvinnañjanattin sāndu tŏṭṭadu polĕ sāndu tŏṭṭadu polĕ.... (kanni pūṅgaviḽil...) ātmāvil muṭṭiviḽiccadu polĕ snehāduramāy tŏṭṭuriyāḍiya polĕ maṇṇinṟĕyiḽaṁ sūḍārnnŏru māṟil īṟanāmŏrindugiraṇaṁ pūvu sārttiya polĕ pūvu sārttiya polĕ... (kanni pūṅgaviḽil...)