സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു
ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാന്‍
ആകെയരനാഴികമാത്രം ഈയുടുപ്പു മാറ്റുവാന്‍
രാത്രിയില്‍ഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉറങ്ങുന്നു
അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുന്നോട്ടോടുന്നു
രാവിലെഞാന്‍ ദൈവത്തിന്റെ കൈകളില്‍ ഉണരുന്നു
അപ്പോളുമെന്‍ മനസ്സിന്റെ സ്വപ്നം മുന്നോട്ടോടുന്നു
ഈപ്രപഞ്ച സുഖം തേടാന്‍ ഇപ്പോഴല്ല സമയം
എന്‍സ്വദേശത്തു ചെല്ലേണം യേശുവിനെ കാണണം
സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു
എന്‍സ്വദേശം കാണ്മതിന്നായ് ഞാന്‍തനിയെ പോകുന്നു