ദൈവപുത്രനു വീഥിയൊരുക്കുവാന്‍
സ്നാപകയോഹന്നാന് വന്നൂ
ആയിരമായിരമാലംബഹീനരെ
ജ്ഞാനസ്നാനം ചെയ്യിച്ചു
ആ സ്നാപകന്റെ സ്വരം കേട്ടുണര്‍ന്നു
യോര്ദ്ദാന് നദിയുടെ തീരം
ചക്രവാളംതൊട്ടു ചക്രവാളം വരെ
ശബ്ദക്കൊടുങ്കാറ്റുയര്‍ന്നു
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...
അക്കൊടുംകാറ്റിന്‍ ചിറകടിയേല്‍ക്കാത്ത
ചക്രവര്‍ത്തീപദമില്ല
അക്കൊടുംകാറ്റില്‍ ഇളകിത്തെറിക്കാത്ത
രത്നസിംഹാസനമില്ല
ഹേറോദിയാസിന്റെ അന്ത:പുരത്തിലെ
രാജകുമാരി സലോമി
യോഹന്നാന്റെ ശിരസ്സറുത്തന്നൊരു
മോഹിനിയാട്ടം നടത്തീ
ഓ.......
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...
അന്നു സലോമിയെ ദൈവം ശപിച്ചു
കണ്ണില്‍ കനലുകളോടെ
നിത്യദു:ഖത്തിന്റെ മുള്‍ക്കിരീടങ്ങളേ
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ എന്നും
നിങ്ങള്‍ക്കണിയുവാന്‍ കിട്ടൂ
ദൈവപുത്രനു വീഥിയൊരുക്കുവാന്‍...