കല്യാണി കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാണ്‍പൂവോ പെണ്പൂവോ?
ആണ്പൂവാണേലമ്പലപ്പുഴയുണ്ണിക്കണ്ണനു പൂജയ്ക്ക്
പെണ്‍പൂവാണേലാഹാ മറ്റൊരു കാര്‍വര്‍ണ്ണനു മാലയ്ക്ക്
കല്യാണീ കളവാണീ.....
നിന്റെയിടത്തെ കണ്‍പുരികം തുടിയ്ക്കണൊണ്ടോ?
നിന്റെ നെഞ്ചിനകത്തൊരു മോഹം മൊളയ്ക്കണൊണ്ടോ?
തത്തമ്മേ.... കൂട്ടിനകത്തു കമിഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ
കുളിര്‍ന്ന കുന്നും ചരിവിലിരുന്നു വിളിയ്ക്കണൊണ്ടോ?
കല്യാണീ കളവാണീ.....
നിന്റെ മനസ്സിന് പൊന്നറകള്‍ തുറക്കണൊണ്ടോ?
നിന്റെ മുത്തുവിളക്കുകളൂതിക്കെടുത്തണൊണ്ടോ?
തത്തമ്മേ.... പൂത്തകിനാക്കള്‍ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ
പുറത്തു പച്ചില മെതിയടിയിട്ടു നടക്കണൊണ്ടോ?
കല്യാണീ കളവാണീ....