അഗ്നിപര്‍വ്വതം പുകഞ്ഞൂ ഭൂ-
ചക്രവാളങ്ങള്‍ ചുവന്നൂ
മൃത്യുവിന്റെ ഗുഹയില്‍ പുതിയൊരു
രക്തപുഷ്പം വിടര്‍ന്നൂ
(അഗ്നിപര്‍വ്വതം പുകഞ്ഞൂ ..)
കഴുകാ....
കഴുകാ ഹേ കഴുകാ..
കറുത്ത ചിറകുമായ് താണു പറന്നീ
കനലിനെ കൂട്ടില്‍ നിന്നെടുത്തുകൊള്ളൂ..
എടുത്തുകൊള്ളൂ....
നാളത്തെ പ്രഭാതത്തില്‍ ഈക്കനലൂതിയൂതി
കാലമൊരു കത്തുന്ന പന്തമാക്കും
തീപ്പന്തമാക്കും..
ആഹാഹാ...അഹാഹാ.. അഹഹാ..ആ....
(അഗ്നിപര്‍വ്വതം പുകഞ്ഞൂ ..)
ഗരുഡാ...
ഗരുഡാ... ഹേ ഗരുഡാ
ചുവന്ന ചിറകുമായ് താണുപറന്നീ
പവിഴത്തെ ചെപ്പില്‍ നിന്നെടുത്തു കൊള്ളൂ....
എടുത്തുകൊള്ളൂ....
നാളത്തെ നിശീഥത്തില്‍ ഈ മുത്തു രാകിരാകി
കാലമൊരു നക്ഷത്ര ജ്വാലയാക്കും
തീജ്വാലയാക്കും
ആഹാഹാ...അഹാഹാ.. അഹഹാ..ആ....
(അഗ്നിപര്‍വ്വതം പുകഞ്ഞൂ ..)