ബഹുബഹുസുഖമാം പരദേശം അതു
ബര്മ്മയെന്നുള്ളൊരു ദേശം
വാക്കിലും നേര്ക്കില്ലൊരു ലേശം സഖി
ബ്രഹ്മലോകം വെരിമോശം
പാര്‍ക്കും ബീച്ചും പലതും കണ്ടു
പല ന്യൂ മോഡല്‍ വീടുകളുണ്ട്
വീട്ടില്‍ നിന്നൊരു വീട്ടില്‍ പോകാന്‍
വീടുകള്‍ തോറുമൊരേറോപ്ലേനും
കടലുണ്ട് മലയുണ്ട് കായലുണ്ട് അവിടെ
കരളിന്റെ കാമ്പുനുള്ളും കള്ളികളുണ്ട്
കൊച്ചു കള്ളികളുണ്ട്
ബ്യൂട്ടിയുള്ളൊരു താരങ്ങള്‍ സഖി
വീട്ടിലെ സംസാരങ്ങള്‍
ബ്യൂട്ടി നോക്കാന്‍ ലേഡീസ് അവരുടെ
കുട്ടിയെ നോക്കാന്‍ ജന്റില്മാന്
പാടം പൂട്ടാന്‍ സിംഹം കടുവാ
പൈസ കായ്ക്കാന്‍ പലമരമുണ്ട്
ആടുകള്‍ കോഴികള്‍ താനേ റോസ്റ്റായ്
അന്നന്നെത്തും ഡിന്നറു ടേസ്റ്റായ്
ചുണയുള്ള സുന്ദരിമാര്‍ നടത്തമുണ്ട് പൊന്നെ
ചുരുക്കത്തില്‍ ചുറ്റിക്കാണാന്‍ പലതുമുണ്ട്
എന്‍ജിനില്ലാത്തീവണ്ടി അവിടെന്തിനുമില്ലാ ഗാരണ്ടി
കാറ്റിലോടും ട്രാമര്‍ ബസ്സുകള്‍ കരകളിലോടും സ്റ്റീമര്‍
ബഹുബഹു സുഖമാം.........