ഹേമന്തനിദ്രയില്‍ നിന്നും വിളിച്ചുണര്ത്തീയെന്നെ
പ്രേമത്തിന് പ്രമദവനത്തില്‍ ക്ഷണിച്ചിരുത്തീ - ഭവാന് ക്ഷണിച്ചിരുത്തീ
അഞ്ജനക്കണ്ണിണയില് ആയിരം തിരിയിട്ട
മഞ്ജുള സങ്കല്പങ്ങള് കൊളുത്തിവെച്ചു
(ഹേമന്തനിദ്രയില്‍)
കോമളകരങ്ങള്‍ തന് സ്പര്‍ശനം കൊണ്ടു ഞാനാം
പാഴ്മരത്തുണ്ടിനെ നീ തൂമണിവീണയാക്കി
കോമളകരങ്ങള്‍ തന് സ്പര്‍ശനം കൊണ്ടു ഞാനാം
പാഴ്മരത്തുണ്ടിനെ നീ തൂമണിവീണയാക്കി
സ്നേഹാര്ദ്രസംഗീതത്തിന് സുധ പകര്‍ന്നൂ എന്നില്‍
പാടാത്ത പല്ലവികള്‍ തുളുമ്പിവന്നൂ (ഹേമന്തനിദ്രയില്‍)
എന്തിനോ ഭവാനെന്നെ സങ്കല്പനന്ദനത്തിന്
മുന്തിരിക്കുടിലിലെ നൃത്തമണ്ഡപങ്ങളില്‍
ഉദ്യാനലക്ഷ്മിയായ് പിടിച്ചിരുത്തി - ഞാനോ
ലജ്ജാവിവശയായ് പകച്ചുപോയീ (ഹേമന്തനിദ്രയില്‍)