ഏതോ സുന്ദരസ്വപ്നങ്ങള്‍ നുകരും
ഏകാന്തഗാനവിഹാരീ
ആരു നീ ആരു നീ പഞ്ചവര്‍ണ്ണക്കിളി
ആരാണു നിന്നുടെ പ്രേമധാമം (ഏതോ)
വസന്തങ്ങള്‍ നൃത്തമാടും വനവീഥിയോ
സുഗന്ധങ്ങള്‍ ചുംബിക്കും മലര്‍വാടിയോ
ആ ആ ആ ..
വസന്തങ്ങള്‍ നൃത്തമാടും വനവീഥിയോ
സുഗന്ധങ്ങള്‍ ചുംബിക്കും മലര്‍വാടിയോ
ഏതാണു നിന്നുടെ ജന്മദേശം
എന്താണു നിന് രഹസ്യസന്ദേശം (ഏതോ)
മാരിവില്‍ ചിറകുകള് വീശി നീയെന്‍
മാനസവീണയെ വിളിച്ചുണര്‍ത്തി
മാരിവില്‍ ചിറകുകള് വീശി നീയെന്‍
മാനസവീണയെ വിളിച്ചുണര്‍ത്തി
പാടാത്ത പല്ലവികള്‍ ഞാന്‍ പഠിച്ചു - നിനക്കു
പാലും പഴങ്ങളും സല്ക്കരിച്ചു (ഏതോ)