കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ...
ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ
ഈ സ്നേഹമഞ്ചത്തിലുറങ്ങൂ
ഉറങ്ങൂ.......ഉറങ്ങൂ....
പൂന്തിങ്കള്‍ പൂങ്കൊടിക്കു പൂമേഘം വെണ്‍ചാമരം...
പൂഞ്ചോലപ്പെണ്മണിക്കു പൂനിലാപൊന്ചാമരം...
കാറ്റായലറി പൂവായടങ്ങുമെന് കണ്ണനെയുറക്കാനായ്
കണ്ണീരിന് വിശറി മാത്രം എന്റെ
കണ്ണീരിന് വിശറി മാത്രം...
ഉം..ഉം..ഉം..ഉം...
കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ...
ഋതുകന്യ തുകില്‍ മാറ്റുമ്പോള്‍ ഈ വേനല്‍ കുളിരാകുമ്പോള്‍
കണ്ണന്റെ കാലം മാറും കവിതകള്‍ പൂത്തുലയും
പാട്ടായ് വന്നു പാവപോല്‍ മടങ്ങും രാധതന്‍ കദനം
കണ്ണാ നീ മറന്നീടുമോ....അന്നെന്
കണ്ണാ നീ മറന്നീടുമോ....
ഉം..ഉം..ഉം..ഉം...
കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ...
ഈ പുഷ്പനികുഞ്ജത്തിലുറങ്ങൂ
ഈ സ്നേഹമഞ്ചത്തിലുറങ്ങൂ....