ഇരുട്ടില്‍ കൊളുത്തിവെച്ച മണിവിളക്കായിരുന്നു
അവള് ചിരിയുടെ പൂക്കള്‍ വില്‍ക്കും വേദനയായിരുന്നു
സ്വയമെരിഞ്ഞൊളി പരത്തി അമ്പലത്തിരി പോലെ
മനസ്സെ സുഗന്ധമാക്കി ചന്ദനത്തിരി പോലെ
അവള് ചന്ദനത്തിരി പോലെ
// ഇരുട്ടില്‍ ...................................//
അവളുടെ പുഞ്ചിരിയും പ്രാര്‍ത്ഥനയായിരുന്നു
അവളുടെ ഗദ്ഗദവും സാന്ത്വനമായിരുന്നു
അമ്മയായ് കാമുകിയായ് തോഴിയായ് അഭിനയിച്ചു
അറ്റുപോയ തന്ത്രികളില്‍ സംഗീതശ്രുതി തുടിച്ചു
// ഇരുട്ടില്‍ ...................................//
തളരും കൊടി പടരാന്‍ തായ്മരമായ് തീര്‍ന്നു
തകരും ശില്പം വാര്‍ക്കാന്‍ ശില്പിയായ്ത്തീര്ന്നു
കഥയില്‍ കവിതകളിൽ ആ ദിനങ്ങൾ ഉരുകി
കാലമാം ദേവതയോ ഹര്‍ഷബാഷ്പം തൂകി
// ഇരുട്ടില്‍ ...................................//