അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...
ചൊല്ലിത്തരാമോരോന്നായ്...
(അങ്ങാടിമരുന്നുകള്‍......)
അയമോദകം ആശാളി അതിമധുരം അതിവിടയം
അതിതാരം അമുക്കീരം അത്തിക്കറുക
അക്രമരത്തേയും അത്തി തൃപ്പലി
ഇലവംഗം ഈന്തുപ്പ് ഇരുവേലി ഇരുപ്പയം
അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...
ചൊല്ലിത്തരാമോരോന്നായ്...
തക്കോലം തൃപ്പലി തകരവും താന്നിക്ക
ദുശീലകാരവും താലീസുപത്രവും
തൃക്കോല്പക്കോന്നയും തേറ്റാമ്പരല്‍ ഏലത്തിരി
വാല്‍മുളക് വേപ്പും വാഴാലി വേമ്പട
അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...
ചൊല്ലിത്തരാമോരോന്നായ്...
കരിജ്ജീരകം കരിങ്ങാലി കാര്‍ക്കോലരി കിരിയാത്ത
കര്ത്തുരയും കടന്നാക്ക് കുങ്കുമപ്പൂവ്
കുരുമുളക് കൊത്തമല്ലി കല്കണ്ടം കൃമിശത്രു
കുന്തിരിക്കം കണ്ടിവെണ്ണ കുടകപ്പാലരി
അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...
ചൊല്ലിത്തരാമോരോന്നായ്...
കര്‍പ്പൂരം കന്നാരം പശുപശു ഗുല്മണി
തൃപ്പുന്ന മച്ചിപ്പൂ തിരുവട്ടപ്പശ
ഹ നിര്‍ത്തി നിര്‍ത്തി പറ
അമ്മച്ചി മരുന്നുകളുടെ പേരൊന്നു പഠിക്കട്ടേ
ചൌകരം ഗന്ധകം അഞ്ജനച്ചുക്ക്
ശംഖുപൊടി ചാരം അക്കിരിക്കല്ല്
അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...
അങ്ങാടിമരുന്നുകള്‍ ഞാന്‍ ചൊല്ലിത്തരാമോരോന്നായ്...