സ്വപ്നസുന്ദരീ നീയൊരിക്കലെന്‍
സ്വപ്നശയ്യാതലങ്ങളില്‍
വാസനപ്പൂക്കള്‍ വര്‍ണ്ണപുഷ്പങ്ങള്‍
വാരിവാരിച്ചൊരിഞ്ഞുപോയ്
ദേവദൂതികേ നീ നടന്നുപോം
ആ വഴിവക്കില്‍ നിന്നൂ ഞാന്‍
ദേവാദാരുവിന് ചോട്ടില് നിന്നൊരു
പ്രേമസംഗീതം കേട്ടു ഞാന്‍
രാജഹംസമേ നീയൊരിക്കലെന്‍
രാഗവൃന്ദാവനികയില്
വെണ്ണിലാവുപോല്‍ വന്നുദിച്ചൊരു
പൊന്കിനാവുപോല് മാഞ്ഞുപോയ്
മഞ്ഞലകളില് അമ്പിളി പോലെ
മന്ത്രകോടിയണിഞ്ഞു നീ
ആശതന്‍ ചക്രവാള സീമയില്‍
ഹാ സഖീ വന്നു നില്ക്കയോ?