ആതിര രാവിലെ അമ്പിളിയോ ? എന്‍
താമര കൂട്ടിലേ പൈങ്കിളിയോ ?
നിന് വിരല്‍ മെല്ലേ തഴുകിടുമ്പോള്‍
ഒന്നിനി പാടുന്ന വീണയല്ലോ (ആതിര..)
പൊട്ടിച്ചിരിച്ചതു കൈവളയോ ?
പൊട്ടിവിരിയും കിനാവുകളോ ?
നീ തരും പൊന്നിന് ചിലമ്പു ചാര്‍ത്താന്‍
ഓടിവന്നെത്തുമെന് മോഹമല്ലോ (ആതിര..)
നീലാഞ്ജനക്കുളുര് ചോലയിലെ
നീരലയോ മുടിപ്പൂഞ്ചുരുളോ
നീ തരും താഴമ്പൂ ചൂടി നില്കാന്
പീലി നിവര്ക്കുമെന് മോഹമല്ലോ ?(ആതിര..)
പൊന്‍ പനീര്‍ ചുണ്ടിലേ പുഞ്ചിരിയോ ?
എന്തിനു മുന്തിരി തേന്‍കനിയോ?
ചന്ദനത്തെന്നലോ ചന്ദ്രികയോ ?
നിന് കരം പുല്കിയ പൊല്കുളിരോ?
ആതിര രാവിലെ അമ്പിളിയോ ?എന്‍
താമര കൂട്ടിലേ പൈങ്കിളിയോ?
ആഹാഹാ...ഉം...ഉം..