മന്നിടം പഴയൊരു മണ്‍വിളക്കാണതില്‍
നിന്നെരിയും തിരിനാളം നീയതില്
നിന്നെരിയും മലര്‍നാളം
എന്നും പൂവിട്ടൊരുക്കിയ പുലരികള്‍
എങ്ങോ പോയിമറഞ്ഞു
എന്നും കുങ്കുമം പൂശിയ സന്ധ്യകള്‍ എങ്ങോ പോയിമറഞ്ഞൂ
എങ്ങോ പോയിമറഞ്ഞു
സ്നേഹം വറ്റിവരണ്ടൊരു ദീപം ദാഹതപ്തമീ ഭൂമി
പൊലിയും മുന്‍പേ.... പൊല്‍ത്തിരിനാളം
പൊലിയും മുന്‍പേ പൊല്ത്തിരിനാളമിതാളിക്കത്തുകയാണോ?
ആ.....
ഇതാളിക്കത്തുകയാണോ?
ഇല്ലിനിവേദന ഇല്ലാ ചേതന എല്ലാം എല്ലാം മാഞ്ഞോ?
കത്തിയെരിഞ്ഞ കരിന്തിരി വീണ്ടും കത്തിക്കാളുകയില്ലേ?
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ഓര്‍മ്മകളില്‍
കത്തിക്കാളുകയില്ലേ ഇനിയും കത്തിക്കാളുകയില്ലേ?