ചിങ്കാരിക്കിളിയെ ചെമ്മാനക്കിളിയേ
തൃത്താപ്പൂവിനെ മുത്തം വെയ്ക്കാനെന്തേ വന്നില്ലാ (2)
മുറ്റത്താവണി നാൾ നൃത്തം വെച്ചില്ലേ
മുത്തോലക്കുടയിൽ ഞാനും നിന്നില്ലേ
എത്താ മാനത്തെ മേഘക്കാവില്
തിത്തെയ് തിത്തെയ് താളം മേളം
(ചിങ്കാരിക്കിളിയേ...)
മുടിയിഴ കോതും തിരുരാവിന്നൊരു തൊടുകുറിയണിയാൻ
കളഭനിലാവും വിരിയുന്നു
മണിയറ ദീപം മിഴി പൂട്ടുന്നൊരു സുഖലയനിമിഷം
മധുരമൊരീണം പകരില്ലേ
കള്ളക്കണ്ണിൽ നോക്കി നിന്റെ മാറിൽ ചായുമ്പോൾ
കനവിന്റെ കാൽച്ചിലമ്പിനു കിന്നാരം
ഇത്ര നാളും എന്റെയല്ലേ ഇനിയെന്നും സ്വന്തമല്ലേ
നെഞ്ചിൽ തഞ്ചിക്കൊഞ്ചും പെണ്ണേ
അല്ലിപ്പൂക്കണിയേ ഇല്ലിത്തേന്മൊഴിയേ
പീലിക്കാറ്റിൻ കല്യാണത്തിനു നീയും പോരുന്നോ
(ചിങ്കാരിക്കിളിയേ...)
മഴയുടെ തൂവൽക്കൊണ്ടെന്നിൽ നിൻ
തളിർവിരലെഴുതും കവിതകളല്ലേ അനുരാഗം
കുയിലുകളെന്നും കാതോർക്കും നിൻ വരമുരളികയിൽ
മൃദുവൊരു നാദം എൻജന്മം
നിന്റെ മിഴിപ്പൂവിതളിൽ നാണം പൂക്കുമ്പോൾ
പരിഭവസന്ധ്യകൾക്കുമുന്മാദം
നിന്നെയെന്നും കാത്തിരിക്കാം നിന്നെ മാത്രം ഓമനിക്കാം
മെല്ലെ മിന്നും മിന്നൽ തെല്ലേ
അല്ലിപ്പൂക്കണിയേ ഇല്ലിത്തേന്മൊഴിയേ
പീലിക്കാറ്റിൻ കല്യാണത്തിനു നീയും പോരുന്നോ
(ചിങ്കാരിക്കിളിയേ...)