കണ്മണിയെ കണ്മണിയെ ഞാൻ നിന്നെ സ്നേഹിക്കുന്നു
പുഞ്ചിരിയിൽ പൂ വിടരും നിന്നെ ഞാൻ സ്നേഹിക്കുന്നു
ദിനവും എന്റെ നെഞ്ചകത്തിൽ കളിയാടുന്നു നിൻ രൂപം
മോഹം തന്നിട്ടിന്നൊടുവിൽ ദേവീ എന്നെ നീ മറന്നോ
(കണ്മണിയേ..)
കണ്ണേ നിനക്കെന്താണിതു കള്ളക്കളിയോ
മിണ്ടാത്തതെന്താ മനം കല്ലോ മരമോ
തങ്കം നിൻ കൈയ്യിൽ കളിപ്പാട്ടം ഇവനോ
നദിയായ് മിഴിയൊഴുകുന്നത് കാണാൻ സുഖമോ
ഇനിയൊരു ജന്മത്തിൽ മുത്തേ നീ എൻ കൂടെ
ആവേശത്തേരേറി വരുമോ
എന്നെന്നും തേടുന്ന സ്നേഹത്തിൻ മുത്തങ്ങൾ
നെഞ്ചോരം വന്നു നീ തരുമോ
ഹൃദയത്തിൻ കുളിരേ അഴകെഴും മലരേ
നിനക്കൊരു വിനയം ഇല്ലേ കണ്മണിയേ
എൻ മോഹപ്പൂമണിയേ
എൻ ഓമല്പ്പൊന്മലരേ
(കണ്മണിയേ.....)
പെണ്ണേ മനം തന്നിൽ ഇതാ ശോകം കഠിനം
ഇനിയും ഇതു നീണ്ടാൽ പ്രിയ മോളെ മരണം
നീറുന്നൊരു വാഴ്വാണെൻ ആത്മാവുരുകും
പൊന്നേ നിന്നെ തേടും ദിനം കണ്ണും കരളും
എത്രയോ സ്നേഹത്തിൻ തോൽവികൾ
ഈ മണ്ണിൽ ദുഃഖത്തിൻ ഗാഥകൾ രചിച്ചു
മോഹിനീ ശോകത്തിൻ തോഴികളീ കണ്ണിൽ
മുത്തേ നീ കളീയാക്കി രസിച്ചു
ഉറക്കത്തിനിടയിൽ മയക്കത്തിൻ നടുവിൽ
അലയായ് കനവിൽ എൻ നെഞ്ചം പൊള്ളിടുന്നു
എന്റെ ശോകം തള്ളിടുന്നു
എന്നും ഞാൻ കരഞ്ഞീടുന്നു
(കണ്മണിയേ.....)