തിരമുറിച്ചൊഴുകുന്നു ഓടം
അലയടിച്ചുയരുന്നു ദാഹം
ദൂരെ നക്ഷത്രപ്പെണ്ണുങ്ങള്‍
നെഞ്ചില്‍ മൊട്ടിട്ട മോഹവുമായ്
ഇണയെത്തിരയും രാവില്‍
തിരമുറിച്ചൊഴുകുന്നു ഓടം
അലയടിച്ചുയരുന്നു ദാഹം
അലമാറ്റിത്തിരമാറ്റിപ്പോ വഞ്ചി
അക്കരെക്കടവത്തുപോ
ഇക്കരെനില്ക്കുമീ ചന്ദനത്തോണി
അക്കരെച്ചെന്നിടുമോ?
തീരങ്ങള്‍ തേടുമീ മാനസമോഹങ്ങള്
വ്യാമോഹമായിടുമോ?
ദൂരെ നക്ഷത്രപ്പെണ്ണുങ്ങള്‍
നെഞ്ചില്‍ മൊട്ടിട്ട മോഹവുമായ്
ഇണയെത്തിരയും രാവില്‍
അലമാറ്റിത്തിരമാറ്റിപ്പോ വഞ്ചി
ആശിച്ച കടവത്തുപോ
ഓ.....
നിന്മിഴിക്കോണിലെ പുന്നാരസ്വപ്നങ്ങള്
പൂവണിഞ്ഞിടുമോ?
തീരാത്തദുഃഖത്തിന്‍ തിരമാലക്കൈകളില്
വീണുതകര്ന്നിടുമോ?
ദൂരെ നക്ഷത്രപ്പെണ്ണുങ്ങള്‍
നെഞ്ചില്‍ മൊട്ടിട്ട മോഹവുമായ്
ഇണയെത്തിരയും രാവില്‍
തിരമുറിച്ചൊഴുകുന്നു ഓടം
അലയടിച്ചുയരുന്നു ദാഹം
അലമാറ്റിത്തിരമാറ്റിപ്പോ വഞ്ചി
അക്കരെക്കടവത്തുപോ