ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ
ഓര്‍മ്മകളില്‍ ഞാന്‍ തപസ്സിരിക്കുന്നു
പിരിഞ്ഞുപോയോരിണക്കുയിലെ നീ
തിരിച്ചുവരുന്നതും കാത്തിരിക്കുന്നു
ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ
നിര്‍വൃതി പൂവിട്ട ചുംബന ലഹരിയില്‍
ലാസവിലാസിനി നീ മൊഴിഞ്ഞൂ(നിര്‍വൃതി..)
ഒരിക്കലും അങ്ങയെ പിരിയില്ല ഞാന്‍
പ്രിയനേ നീയാണെന്‍ രതിദേവന്‍
പ്രിയസഖിയാകാന്‍ അനുഗ്രഹിക്കൂ (2)
പ്രിയതമയായ് നീ സ്വീകരിക്കൂ
എന്നെ പ്രിയതമയായ് എന്നെ സ്വീകരിക്കൂ
ഓര്‍മ്മയില്ലെ നിനക്കോര്‍മ്മയില്ലേ ഓമലേ നിന് പാഴ്വചനങ്ങള്‍
ഒരിക്കലും മരിക്കാത്ത മനസ്സാക്ഷിയോടെ
വേദന പൂക്കുമീ ശാദ്വല ഭൂമിയില്‍
മിഴിനീര് തൂകി ഞാന്‍ അലയുന്നു (വേദന..)
നിന്നെ തിരയുന്നൂ
ഒരിക്കല്‍ കൂടി നീ ഇതുവഴി വരുമൊ
ഒരു പിടി സ്വപ്നം കടം തരുമോ
കരയിക്കുവാന്‍ എന്നേ കരയിക്കുവാന്‍ (ഒരിക്കലും..)